Sauditimesonline

chavakakd
'നമ്മള്‍സ്' സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

കേരളത്തില്‍ ബിജെപിയ്ക്കു സീറ്റ് ലഭിച്ചത് കോണ്‍ഗ്രസിന്റെ കാരുണ്യം: നവോദയ

റിയാദ്: രാജ്യത്തിന്റെ മതേതര പൈതൃകം തകര്‍ക്കാനും ഭരണഘടന തിരുത്താനുമുള്ള ബിജെപിയുടെ ഹീനശ്രമങ്ങള്‍ക്ക് മതേതര ഇന്ത്യയുടെ ശക്തമായ താക്കീതാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് നവോദയ. മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താമെന്നുളള സംഘ് പരിവാര്‍ മോഹത്തിന് തിരിച്ചടി ഏല്‍ക്കുകയും ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തത് ശുഭസൂചകമാണ്.

കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചത് കോണ്‍ഗ്രസ്സിന്റെ കാരുണ്യത്തിലാണ്. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റില്‍ ബിജെപി ജയിക്കുകയും കോണ്‍ഗ്രസ്സ് മൂന്നാസ്ഥാനത്തേക്ക് പോകുകയും ചെയ്തത് കോണ്‍ഗ്രസ്സ് നിലപാട് മൂലമാണ്. വടകര ജയിക്കാന്‍ തൃശൂര്‍ ബിജെപിക്ക് നല്‍കി എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇടതുപക്ഷത്തിനേറ്റ തിരിച്ചടി വിശകലന വിധേയമാക്കുകയും ജനവിശ്വാസമാര്‍ജ്ജിച്ചു പാര്‍ട്ടി ശക്തമായി തിരിച്ചുവരികയും ചെയ്യും. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം നിയമസഭയില്‍ വന്‍വിജയം ഇടതുപക്ഷം നേടിയിരുന്നു. ഇടതുപക്ഷത്തിനനുകൂലമായി വോട്ടുചെയ്ത മുഴുവന്‍ ജനങ്ങള്‍ക്കും നവോദയ നന്ദി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top