Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

വായനാ ശീലം തിരിച്ചു പിടിക്കണം: എ ശിവദാസന്‍

റിയാദ്: അന്യം നിന്നു പോകുന്ന വായനാ സംസ്‌കാരത്തെ തിരിച്ചു പിടിക്കാന്‍ ലൈബ്രറിയുമായി കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എ ശിവദാസന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിന് അറിവ് ലഭിക്കുന്ന രീതിയില്‍ പുസ്തകങ്ങള്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ കഴിയുമ്പോഴാണ് ലൈബ്രറി എന്ന മഹത്തായ ആശയം പൂര്‍ണ്ണതയിലെത്തുകയെന്ന് ദീര്‍ഘകാലത്തെ വയാനാനുഭവം സാക്ഷ്യപ്പെടുത്തുന്നുവെന്നും കേളിക്കും മലാസ് ഏരിയക്കും ഏറ്റവും നല്ല രൂപത്തില്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടം ആയിരത്തിലധികം പുസ്തങ്ങള്‍ കേളി അംഗങ്ങളില്‍ നിന്നു ലൈബ്രറിയിലേക്ക് സംഭാവനയായി ലഭിച്ചു. വിവിധ ഏരിയകളിലെ കേളി പ്രവര്‍ത്തകരും മലാസ് ഏരിയ ലൈബ്രറിയുടെ ഭാഗമാകുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ഏരിയ വൈസ് പ്രസിഡന്റ് സമീര്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷധികാരി കണ്‍വീനര്‍ കെ പി എം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, മുഖ്യ രക്ഷാധികാരി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, ഫിറോഷ് തയ്യില്‍, ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കമ്മിറ്റി കണ്‍വീനറുമായ സുനില്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗം മധു പട്ടാമ്പി, ഇമ്പിച്ചിവാവ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സെക്രട്ടറിയും മുന്‍ ലൈബ്രേറിയനുമായ ഷുഹൈബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലാസ് ഏരിയ ട്രഷറര്‍ സിംനേഷ്, ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലേതില്‍, ജോയിന്റ് ട്രഷറര്‍ പി എന്‍ എം റഫീഖ്, ഏരിയ സെന്റര്‍ കമ്മറ്റി അംഗം റനീസ് കരുനാഗപ്പള്ളി,മറ്റു ഏരിയ കമ്മിറ്റി അംഗങ്ങള്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, വിവിധ യൂണിറ്റുകളില്‍ നിന്നുള്ള മെമ്പര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായി. കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കമ്മിറ്റി കണ്‍വീനറുമായ സുനില്‍കുമാര്‍ എ ശിവദാസന് ആദ്യ പുസ്തകം കൈമാറി. ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി സ്വാഗതവും ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top