റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി കാര്‍ഗോ നടത്തിയ ഐപിഎല്‍ ഫ്രീ ഹിറ്റ് പ്രെഡിക്ട് ആന്റ് വിന്‍ മത്സരത്തിന് തിരശീല വീണു. മാര്‍ച്ചില്‍ ഐപിഎഎല്ലിനോട് അനുബന്ധിച്ചു ആരംഭിച്ച മത്സരത്തില്‍ അനേകായിരങ്ങളാണ് പങ്കെടുത്തത്. ഐപിഎല്ലിലെ ഓരോ മത്സരത്തിലെയും വിജയികളെ പ്രെഡിക്ട് ചെയ്യുക എന്നതായിരുന്നു മത്സരം.
ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ ടൈറ്റില്‍ വിന്നറിനെ പ്രവചിച്ചവരില്‍ നിന്നു തിരഞ്ഞെടുത്ത വിജയിക്ക് മെഗാ സമ്മാനമായ ഐ ഫോണ്‍ 15 പ്രൊ മാക്‌സ് ആണ് ലഭിക്കുക. കൂടാതെ പര്‍പ്പിള്‍ കപ്പ് വിന്നര്‍, ഓറഞ്ച് കപ്പ് വിന്നര്‍, മോസ്റ്റ് വാല്യുവബിള്‍ പ്ലയര്‍ എന്നിവരെ പ്രവചിച്ചവരില്‍ നിന്നു തെരഞ്ഞെടുത്ത വിജയികള്‍ക്ക് സാംസങ് ഗാലക്‌സി ഫോണുകളും ലഭിക്കും. ഐപിഎല്ലിലെ ഓരോ മത്സരത്തിന്റെയും വിജയികളുടെ പ്രവചനത്തിലൂടെ ശരിയുത്തരം നല്കുന്നവരില്‍ നിന്നു ഒരാള്‍ക്ക് ഓരോ സ്മാര്‍ട്ട് വാച്ചുകള്‍ വീതം സമ്മാനം നല്‍കുന്നതിലൂടെ 71 വിജയികളെയും കണ്ടെത്തി.
കാത്തിരിപ്പിന് വിരാമമിട്ടു കഴിഞ്ഞ ദിവസമാണ് വിജയികളെ പ്രഖ്യാപിച്ചത്. മെഗാ സമ്മാനമായ ഐ ഫോണ്‍ 15 പ്രൊ മാക്‌സിന് അര്‍ഹനായ ടൈറ്റില്‍ വിന്നര്‍ മുഹമ്മദ് സിനാന്‍ ആണ്. പര്‍പ്പിള്‍ കപ്പ് വിന്നര്‍ പ്രവചിച്ച മുഹമ്മദ് അബ്ദുല്‍ വാഹിദ്, ഓറഞ്ച് കപ്പ് വിന്നര്‍ പ്രവചിച്ച നജ്‌റുല്‍ ശൈഖ്, മോസ്റ്റ് വാല്യുവബിള്‍ പ്ലയര്‍ പ്രവചനം നടത്തിയ മുഹമ്മദ് ഇബ്രാന്‍ ഖാന്‍ എന്നിവരാണ് സാംസങ് ഗാലക്‌സി ഫോണുകള്‍ നേടിയത്. തുടര്‍ന്നും ഇത്തരത്തില്‍ ജനപങ്കാളിത്തമുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നു എബിസി മാനേജ്മന്റ് അറിയിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂണ്‍ 10ന് വിതരണം ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.