റിയാദ്: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി ‘റിസ’ വെബിനാര്‍ സംഘടിപ്പിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. റിസ നടത്തിയ ലഹരിവിരുദ്ധ പരിശീലക പരിശീലന പരിപാടിയുടെ ഫലപ്രഖ്യാപനം എറണാകുളം മെഡിക്കല്‍ കോളേജ് സൈക്കാട്രിക് വിഭാഗം മേധാവി പ്രഫ. അനില്‍കുമാര്‍ നിര്‍വഹിച്ചു. പരീക്ഷ എഴുതിയ 404 പേരില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയ 315 പേര് റിസയുടെ ‘ടോട്ട്’ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.
ഈ വര്‍ഷത്തെ പുകയില വിരുദ്ധദിന സന്ദേശമായ ‘യുവാക്കള്‍ ഇടപെട്ടു സംസാരിക്കട്ടെ’ എന്ന വിഷയത്തില്‍ സൗദി അറേബിയയിലെ വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും പ്രധാനാധ്യാപകരും സംസാരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സോഷ്യോളജി പ്രഫ. ഡോ. രമാദേവി, പ്രമുഖ എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ് ഡോ. റുക്‌സാന ഹസ്സന്‍, ശിഹാബ് കൊട്ടുകാട്, റിയാദ് മീഡിയാ ഫോറം പ്രതിനിധി കനകലാല്‍ (ജനം ടീവി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
‘ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ തടയുക’ എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ശാസ്ത്രീയമായ പരിശീലനത്തിലൂടെ പ്രാപ്തരാക്കുക എന്നതാണ് റിസാ പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാനും റിസ കണ്‍വീനറുമായ ഡോ. അബ്ദുള്‍ അസീസ് പറഞ്ഞു. ഡോ. തമ്പി വേലപ്പന്‍ സ്വാഗതവും റിസ കേരള കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള നന്ദിയും പറഞ്ഞു.പത്മിനി യൂ നായര്‍ അവതാരകയായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.