Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഹോത്തയില്‍ കേളി ഇഫ്താര്‍ സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീം കിഡ്‌സ് പാര്‍ക്കില്‍ ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, പൗര പ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഹോത്തയിലേയും പരിസരപ്രദേശങ്ങളിലേയും നിരവധി കുടുംബങ്ങളും ഇഫ്താറില്‍ പങ്കെടുത്തു.

റിയാദില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിന് മലയാളികള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ രാജ്യക്കാരും സഹകരിച്ചു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും ജനകീയ ഇഫ്താറിനെ പിന്തുണച്ചു.

സിദ്ധിഖ് ചെയര്‍മാനായും അബ്ദുള്‍ കലാം കണ്‍വീനറായും ശ്യാംകുമാര്‍ സാമ്പത്തിക കണ്‍വീനറായും ഷറഫുദീന്‍ പബ്ലിസിറ്റി കമ്മറ്റി കണ്‍വീനറായും 51 അംഗ സംഘാടക സമിതിയാണ് ഇഫ്താറിന നേതൃത്വം നല്‍കിയത്. നൗഷാദ്, നിയാസ്, അമീന്‍, ജയന്‍,ശ്യാം എന്നിവരുടെ നേതൃത്വ ത്തിലാണ് ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കിയത്.

അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, രക്ഷാധികാരി സമിതി അംഗങ്ങളായ സുബ്രഹ്മണ്യന്‍, തിലകന്‍, അല്‍ഖര്‍ജ് ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം, വൈസ് പ്രസിഡന്റ് ഗോപാലന്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍ റാഷിദ് അലി, സമദ്, രമേശന്‍, ഷാജഹാന്‍, ജീവകാരുണ്യ കണ്‍വീനര്‍ നാസ്സര്‍ പൊന്നാനി,യൂണിറ്റ് പ്രസിഡന്റും ഏരിയ വൈസ് പ്രസിഡന്റ്‌റുമായ സജീന്ദ്ര ബാബു, യൂണിറ്റ് ട്രഷററും ഏരിയ ആക്ടിംഗ് ട്രഷററുമായ രാമകൃഷ്ണന്‍, യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ മുക്താര്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍, നിരവധി യൂണിറ്റംഗങ്ങള്‍ എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top