‘സിജി’ റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഒരുക്കി. മലാസ് അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ സംഗമത്തില്‍ സിജി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ നവാസ് റഷീദ് അധ്യക്ഷത വഹിച്ചു. സമൂഹം ശാക്തീകരിക്കപ്പെടണമെഞും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജസ്വലതയും സ്വാധീനവുമുള്ള വ്യക്തികളായി വളരാന്‍ സഹായിക്കുക എന്നതാണ് സിജി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിജി വുമന്‍സ് കളക്റ്റീവ് ചെയര്‍പേഴ്‌സണ്‍ സുബൈദ അസീസ് വനിതകള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ കരീം കാനാമ്പുറം ‘സപ്പോര്‍ട്ട് സിജി’ പ്രോഗ്രാം സംബന്ധിച്ച് ദസ്സുമായി പങ്കുവച്ചു.

വൈസ് പ്രസിഡന്റ് മുസ്തഫ മാനന്തേരിയുടെ നേതൃത്വത്തില്‍ മുഖാമുഖം പരിപാടി നടന്നു. വിവിധ സംഘടനാ പ്രതിനിധികളായ ഇബ്രാഹിം കരീം (ഐ സി എഫ്), നൗഷാദ് സഖാഫി (ആര്‍ എസ് സി), ഡോ. അബ്ദുല്‍ അസീസ് (പ്രിന്‍സിപ്പാള്‍, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ സൗദി അറേബ്യയിലുണ്ട്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കണമെന്നു ഡോ. അബ്ദുല്‍ അസീസ് നിര്‍ദേശിച്ചു.

സിജി പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ്, സൈനുല്‍ ആബിദ്, സലിം ബാബു, മുഹമ്മദ് ഇക്ബാല്‍, ഷുക്കൂര്‍ പൂക്കയില്‍, അമീര്‍, അബൂബക്കര്‍, അബ്ദുല്‍ ലത്തീഫ്, മൊഹിയുദീന്‍, സര്‍ജിത്, അബ്ദുല്‍ ലത്തീഫ്, മന്‍സൂര്‍ ബാബു, റിജോ ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇസന്നിസ മുസ്തഫ ഖുര്‍ആന്‍ പാരായണം നടത്തി. സിജി വുമന്‍സ് കളക്റ്റീവ് അലീനാ വാഹിദ് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply