Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ഫൈനല്‍ എക്‌സിറ്റ് കുരുക്കായി; നാടണയാന്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍

റിയാദ്: ഒന്നരപ്പതിറ്റാണ്ട് കൃഷിയിടത്തില്‍ ജോലി ചെയ്ത മലയാളിയ്ക്കു കുരുക്കായി ഫൈനല്‍ എക്‌സിറ്റ്. ഇതോടെ നാടണയാന്‍ കാത്തിരുന്നത് വര്‍ഷങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നുളള ദാമോദരനാണ് ദുരിതങ്ങള്‍ക്കൊടുവില്‍ നാടണയാന്‍ കേളി കലാസാംസ്‌കാരിക വേദിയുടെ സഹായ ഹസ്തം തുണയായത്.

2008ലാണ് ദാമോദരന്‍ അല്‍ഖര്‍ജില്‍ കൃഷിയിടത്തില്‍ ജോലിക്കെത്തിയത്. പാസ്‌പ്പോര്‍ട്ടും ഇഖാമയും സ്‌പോണ്‍സര്‍ തന്നെയാണ് സൂക്ഷിച്ചത്. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകും. അപ്പോള്‍ മാത്രമാണ് എയര്‍പോര്‍ട്ടിലെത്തി സ്‌പോണ്‍സര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും കൈമാറുക. ഇങ്ങനെ 16 വര്‍ഷത്തിനിടെ മൂന്ന് തവണ നാട്ടില്‍ പോയി.

2017ലാണ് അവസാനം അവധി കഴിഞ്ഞി നാട്ടില്‍ നിന്നെത്തിയത്. 2020ല്‍ കൊറോണ മഹാമാരിയില്‍ ജോലി ഇല്ലാതായി. കൃഷിയിടം പൂട്ടി. ഇതേസമയം എക്‌സിറ്റ് അടിച്ചെങ്കിലും ദാമോദരനെ വിവരം അറിയിച്ചില്ല. സ്‌പോണ്‍സറുടെ കീഴില്‍ ജോലി നഷ്ട്ടപെട്ടതോടെ മറ്റു ജോലികള്‍ ചെയ്തു. 2022ല്‍ നാട്ടിലേക്കു മടങ്ങാന്‍ സ്‌പോണ്‍സറെ സമീപിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കി. ടിക്കറ്റിനും റീഎന്‍ട്രിക്കുമായി സര്‍വീസ് ഏജന്റിനെ സമീപിച്ചപ്പോഴാണ് മൂന്നു വര്‍ഷം മുമ്പ ഫൈനല്‍ എക്‌സിറ്റ് അടിച്ചതായി അറിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ വീണ്ടും ജോലി തുടരുകയും നാട്ടിലേക്ക മടങ്ങാന്‍ ശ്രമവും നടത്തി. ഒരു വര്‍ഷത്തിന് ശേഷമാണ് സുഹൃത്തുക്കള്‍ മുഖേന കേളി കലാസാംസ്‌കാരിക വേദിയെ സമീപിക്കുന്നത്.

അല്‍ഖര്‍ജ് ജീവകാരുണ്യ വിഭാഗം ഇടപെട്ടു എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സിറ്റ് നേടിയ ശേഷം രാജ്യം വിടാത്തതിനാല്‍ 1000 റിയാല്‍ പിഴ അടക്കേണ്ടതായി വന്നു. കേളി പ്രവര്‍ത്തകര്‍ പിഴ അടച്ചു. ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ 6ൈനല്‍ എക്‌സിറ്റ് നേടി. ഏഴു വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ നാട്ടിലേക്കു മടങ്ങി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top