‘മോണിക്ക ഒരു എ ഐ സ്‌റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം

ദമ്മാം: നിര്‍മിത ബുദ്ധി നിത്യ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് എഐ സാങ്കേതിക വിദ്യയും കഥാപാത്രവും സമന്വയിക്കുന്ന സിനിമ അണിയറയില്‍ തയ്യാറാകുന്നു. ‘മോണിക: ഒരു എ.ഐ. സ്‌റ്റോറി’ എന്ന ചിത്രമാണ് ചരിത്രനത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദമ്മാമില്‍ റിലീസ് ചെയ്തു.

അറബ് സംവിധായകനും നിര്‍മ്മാതാവും നടനും എഴുത്തുകാരനുമായ സമീര്‍ അല്‍ നാസ്സറാണ് പോസ്റ്റര്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തത്. പ്രശസ്ത ശാസ്ത്രജ്ഞനും അറ്റോമിക്‌സ് കമ്പനി സി ഇ ഒയുമായ ഡോ. മാത്യു എം സാമുവല്‍, നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റര്‍ പ്രകാശനം.

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ അമേരിക്കന്‍ വനിത അപര്‍ണ മള്‍ബറിയാണ് ചിത്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാന്ത്രിക വിസ്മയം ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്‌സ്,

ശുഭ കാഞ്ഞങ്ങാട്, പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി, ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം, അലന്‍ എന്നിവരാണ് മറ്റു കഥാ പാത്രങ്ങള്‍. ചിത്രത്തിന്റെ കഥ സംവിധാം ഇ എം അഷ്‌റഫാണ് നിര്‍വഹിച്ചത്. തിരക്കഥ, സംഭാഷണം എന്നിവ ഇ എം അഷ്‌റഫും മന്‍സൂര്‍ പള്ളൂരും ചേര്‍ന്നാണ് ഒരുക്കിയത്.


ഷൈജു ദേവദാസ് (ചീഫ് അസോസിയേറ്റ് ഡയറക്ടര്‍). ഹരി ജി നായ (എഡിറ്റിംഗ്), വിജേഷ് സി ആര്‍ (വി എഫ് എക്‌സ്), യുനുസിയോ (സംഗീതം), റോണി റാഫേല്‍ (പശ്ചാത്തല സംഗീതം), പ്രഭാവര്‍മ്മ (ഗാന രചന), സജീഷ് രാജ് (ക്യാമറ), നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു (ഗായകര്‍) എന്നിവരാണ് അണിയറ ശില്പികള്‍. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ മന്‍സൂര്‍ പളളൂര്‍ എഴുതിയ ടൈറ്റില്‍ സോങ്ങിന് ശബ്ദം നല്‍കി നൃത്തചുവട് വെക്കുന്നത് മലയാളിയല്ലാത്ത അപര്‍ണ്ണയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

രാധാകൃഷ്ണന്‍ ചേലേരിയാണ് പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍. കോസ്റ്റ്യും പുഷ്പലത കാഞ്ഞങ്ങാടും പരസ്യകല സജിഷ് എം ഡിസൈനും കലാ സംവിധാനം ഹരിദാസ് ബക്കളവും മേക്കപ്പ് പ്രജിത്തുമാണ് നിര്‍വഹിച്ചത്. മെയ് ആദ്യവാരം സിനിമ തിയേറ്ററുകളിലെത്തും.

 

Leave a Reply