റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. 2.46 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ രാസവളങ്ങളില്‍ രഹസ്യമായി സൂക്ഷിച്ച് ജിദ്ദ പോര്‍ട്ട് വഴി ഇറക്കുമതി ചെയ്യാനുളള ശ്രമമാണ് തകര്‍ത്തതെന്ന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മര്‍വാന്‍ അല്‍ ഹസ്മി പറഞ്ഞു.
ലഹരി പദാര്‍ത്ഥം സ്വീകരിക്കാന്‍ സന്നദ്ധരായിരുന്ന നാല് പേരെ മക്ക, ജിദ്ദ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സ്വദേശി പൗരന്‍മാരും മറ്റുളളവര്‍ സിറിയന്‍ പൗരന്‍മാരുമാണ്.
മയക്കുമരുന്നു സംബന്ധിച്ചുളള വിവരങ്ങള്‍ ടോള്‍ ഫ്രീ (999) നമ്പരില്‍ അറിയിച്ച പൊതുജനങ്ങള്‍ സഹകരണിക്കണം. 995@gdnc.gov.sa ഇമെയില്‍ വഴി വിവരം നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.