റിയാദ്: മലപ്പുറം സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി ധനസമാഹരണം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാനാലി പാലത്തിങ്ങലില്‍ നിന്നു ചെയര്‍മാന്‍ ഷാഫി ദാരിമി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. കെഎംസി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, സിഎച്ച് സെന്റര്‍ റിയാദ് മലപ്പുറം ചാപ്റ്റര്‍ ഭാരവാഹികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിയില്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും വിഭവ സമാഹരണം ആരംഭിക്കുകയും ചെയ്തു.
കണ്‍വീനര്‍ യൂനുസ് നാണത്ത് സ്വാഗതം പറഞ്ഞു. കെഎംസിസി റിയാദ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി, അബ്ദുല്‍ അസീസ് ഷിഫ അല്‍ജസീറ, മുഹമ്മദ് കല്ലന്‍, അബൂബക്കര്‍ വെള്ളൂര്‍,പിസി അബ്ദുല്‍ മജീദ്, മുജീബ് പൂക്കോട്ടൂര്‍, ഷുക്കൂര്‍ വടക്കേമണ്ണ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.