യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെജി മുതല്‍ പ്ലസ് ടൂ വരെ പ്രവേശം ആരംഭിച്ചു

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കെജി മുതല്‍ പ്ലസ് ടൂ വരെയുളള ക്ലാസുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 2024-25 ലേക്കുള്ള പ്ലസ് വണ്‍ സ്ട്രീമുകളില്‍ സയന്‍സ്, കൊമേഴ്‌സ് ഹുമാനിറ്റീസ് ക്ലാസുകളിലാണ് പ്രവേശനം.

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറ്റവും മികച്ച ശിക്ഷണം നല്‍കുന്ന യാര ഇന്റര്‍നാഷണല്‍ സ്‌കൂളിന് രണ്ടു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുണ്ട്.

ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ലൈബ്രറി, സയന്‍സ് ക്ലബ് തുടങ്ങി വിദ്യാര്‍ഥികളുടെ സര്‍ഗ വൈഭവം സമഗ്രമായി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും യാര സ്‌കൂളിന്റെ പ്രത്യേകതയാണ്.

ഇതിന് പുറമ അത്യാധുനിക സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകളും ഡിജിറ്റല്‍ ക്ലാസ് റൂമുകളും ഉപയോഗിച്ചാണ് പഠന രീതി. പ്രവേശനത്തിന് 0592888865, 0543972558 എന്നീ നമ്പരില്‍ ബന്ധപ്പെടണമെന്നു മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply