പരസ്യ ചിത്രങ്ങള്‍; കുട്ടികളെ ദുരുപയോഗിച്ചാല്‍ ശിക്ഷ

റിയാദ്: വാണിജ്യ പരസ്യങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തന്റെ് മുന്നറിയിപ്പ്. ദാനധര്‍മങ്ങള്‍ സ്വരൂപിക്കുന്നതിനുളള പ്രചാരണങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ വിലക്കുാന്‍ വിലക്കുണ്ട്.

ശിശു സംരക്ഷണ നിയമം ആര്‍ട്ടിക്കിള്‍ മൂന്ന്, അനുബന്ധ ചട്ടങ്ങള്‍ എന്നിവ പ്രകാരം പരസ്യ ചിത്രങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

റമദാനില്‍ ധനസമാഹരണങ്ങള്‍ക്ക് കാമ്പയിനുകളില്‍ ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണം. 19911 എന്ന നമ്പരിലും മന്ത്രാലയത്തിെന്റ ആപ്ലിക്കേഷനിലും വിവരം അറിയിക്കാമെന്നും മന്ത്രാലയം പറഞ്ഞു.

Leave a Reply