കേളി ജനകീയ ഇഫ്താര്‍ ഏപ്രില്‍ 5ന്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ ഏപ്രില്‍ 5ന് നടക്കും. മലാസ് ലുലു റൂഫ് അരീനയില്‍ നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍ കുടുംബവേദിയും കേളിയോടൊപ്പം കൈകോര്‍ക്കും.

ഇഫ്താര്‍ വിജയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെബിന്‍ ഇഖ്ബാല്‍ (ചെയര്‍മാന്‍), ഗഫൂര്‍ ആനമങ്ങാട്, ഹുസൈന്‍ മണക്കാട് (വൈസ് ചെയര്‍മാന്‍മാര്‍), ഷമീര്‍ കുന്നുമ്മല്‍ (കണ്‍വീനര്‍), സുനില്‍കുമാര്‍, ഷാജു ഭാസ്‌ക്കര്‍ (ജോ. കണ്‍വീനര്‍മാര്‍), സുനില്‍ സുകുമാരന്‍ (ട്രഷറര്‍), സുരേഷ് ലാല്‍, നസീര്‍ മുള്ളൂര്‍ക്കര (ജോ. ട്രഷറര്‍മാര്‍) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികള്‍.

വിവിധ സബ് കമ്മറ്റി കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ എന്നിവരായി കിഷോര്‍ ഇ നിസാം, ലിബിന്‍ പശുപതി, ബിജി തോമസ് (വിഭവ സമാഹരണം), ഷിബു തോമസ്, ജവാദ് പെരിയാട്ട്,ജോഷി പെരിഞ്ഞനം (സ്‌റ്റേഷനറി), ബിജു തായമ്പത്ത്, സിജിന്‍ കൂവള്ളൂര്‍, സനീഷ്, ലത്തീഫ്, നൗഷാദ് (പബ്ലിസിറ്റി), കാഹിം ചേളാരി, സതീഷ് കുമാര്‍, സജീവന്‍, ഷാജി റസാക്ക്, രാമകൃഷ്ണന്‍ (സജ്ജീകരണം).

റഫീക്ക് ചാലിയം, പ്രദീപ് കൊട്ടാരത്തില്‍, നൗഫല്‍ സിദ്ദിക്ക്, പ്രദീപ് ആറ്റിങ്ങല്‍ (ഭക്ഷണ കമ്മിറ്റി), ഹാഷിം കുന്നത്തറ, രാജന്‍ പള്ളിത്തടം, സെന്റ് ആന്റണി (ഭക്ഷണ പാക്കിംഗ് ആന്‍ഡ് വിതരണം), മധു പട്ടാമ്പി, രജീഷ് പിണറായി, നൗഫല്‍ യുസി (ഗതാഗതം), ഹുസൈന്‍ (വളണ്ടിയര്‍ ക്യാപ്റ്റന്‍), അലി പട്ടാമ്പി (വൈസ് ക്യാപ്റ്റന്‍) എന്നിവരാണ്. 151 അംഗ സംഘാടക സമിതിയില്‍ സപ്പോര്‍ട്ടിങ് ടീമായി കേളി കുടുംബവേദി പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തു. കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

 

Leave a Reply