ബദര്‍ ചരിത്രം പാട്ടും പറച്ചിലും മാര്‍ച്ച് 22ന് റിയാദില്‍

റിയാദ്: പാട്ടും പറച്ചിലുമായി ബദര്‍ ചരിത്രം പറയാനൊരുങ്ങുകയാണ് കസവ് കലാവേദി. മാര്‍ച്ച് 22 വെളളി രാത്രി 11 മുതല്‍ എക്‌സിറ്റ് 18ലെ അല്‍ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടി.

മദീനയിലെ മുസ്‌ലിംകളും മക്കയിലെ ഖുറൈശികളും ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17ന് മദീനയിലെ ബദറില്‍ ഏറ്റുമുട്ടി. ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ സായുധ പോരാട്ടമായിരുന്നു ഇത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന യുദ്ധങ്ങളിലൊന്നാണ് ബദറിലേത് ത്രസിപ്പിക്കുന്ന ചരിത്രവും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവ വികാസങ്ങള്‍ അറിയാനും വിശ്വാസി സമൂഹത്തിന് കരുത്തു അവസരം ഒരുക്കാനാണ് സംഗീതത്തിന്റെ അകമ്പടിയോടെ ബദര്‍ ചരിത്രം അത്താഴ വിരുന്നിനൊപ്പം ഒരുക്കുന്നത്.

ഗായകരായ നൂര്‍ഷ വയനാട്, അനസ് ആലപ്പുഴ, സ്വാലിഹ് മാസ്റ്റര്‍ കോഴിക്കോ്െ, ഷറഫു സുഹ്‌റ, അമീര്‍ പാലത്തിങ്ങള്‍, സലിം ചാലിയം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Leave a Reply