Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഹായിലില്‍ റഹിം സഹായ സമിതി

അഫ്‌സല്‍ കായംകുളം

ഹായില്‍: പതിനെട്ട് വര്‍ഷത്തിലധികമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ ദിയ ധനം നല്‍കി ജയില്‍ മോചനത്തിന് ഹായിലില്‍ സഹായ സമിതി രൂപികരിച്ചു. സൗദി ബാലന്‍ മരിച്ച സംഭവത്തിലാണ് അബ്ദുറഹിം ജയിലിലായത്. ദിയ പണം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കുടുംബം എംബസിയെ അറിയിച്ചു. എംബസി റഹീമിന്റെ കുടുംബത്തെയും വിവരം അറിയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ധനം സമാഹരിച്ച് മോചനം സാധ്യമാക്കാന്‍ ശ്രമം ആരംഭിച്ചത്.

സ്‌പോണ്‍സറുടെ മകന്‍ ഭിന്നശേഷിക്കാരനായ ഫായിസിനെ പരിചരിക്കാനായുള്ള വിസയിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം 2006 നവംബറില്‍ റിയാദിലെത്തിയത്. ഭക്ഷണവും വെള്ളവും നല്‍കാനായി കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തില്‍ റഹീമിന്റെ കൈ തട്ടിയതാണ് കുട്ടിയുടെ മരണ കാരണം എന്നാണ് കേസ്. 2006 ഡിസംബര്‍ 24 നായിരുന്നു സംഭവം.

വിചാരണ കോടതി വധശിക്ഷ നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ കോടതിയും ശിക്ഷ ശരി വെച്ചു. ഇതോടെയാണ് ദിയ ധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. 150 ലക്ഷം റിയാല്‍ സമാഹരിച്ചു റഹീമിനെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനുളള ദൗത്യത്തില്‍ ഹായിലെ പൊതു സമൂഹത്തിന്റെ സഹായം തേടാനാണ് കൂട്ടായ്മയുടെ ശ്രമം. റഹീമിനെ രക്ഷിക്കാനുളള കാരുണ്യ ദൗത്യത്തിന്റെ ഭാഗമായി ഹായിലിലെ മനുഷ്യ സ്‌നേഹികള്‍ അണിചേരണമെന്ന് റഹിം സഹായ സമിതി നേതാക്കല്‍ അഭ്യര്‍ത്ഥിച്ചു.

ബഷീര്‍ മാള (ചെയര്‍മാന്‍), ചാന്‍സ അബ്ദുല്‍ റഹ്മാന്‍ (ജനറല്‍ കണ്‍വിനര്‍), നിസാം അല്‍ ഹബീബ് (ട്രഷറര്‍) എന്നിവര്‍ നേത്രത്വം കൊടുക്കുന്ന കമ്മിറ്റിയയില്‍ കെഎം സിസി, നവോദയ, ഒ ഐസിസി, ഐസിഎഫ്, ഇന്ത്യന്‍ ഇസ്ലാഹി സെന്‍ന്റര്‍, എസ് ഐ സി, തനിമ, പ്രവാസി കുട്ടായ്മ, ബെസ്റ്റ് വേ െ്രെഡവേഴ്‌സ് കൂട്ടാഴ്മ രിസാല സ്റ്റഡി സര്‍ക്കില്‍, തുടങ്ങിയ വിവിധ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ സംഘനകളുടെ പ്രതിനിധികളെ ഉല്‍പ്പെടുത്തി വിശാലമായ കമ്മിറ്റി നിലവില്‍ വന്നു. സൗദിയിലെ മുഴുവന്‍ ഭാഗങ്ങളിലും ജനകിയ കൂട്ടായ്മകളുടെ നേത്രത്വത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഹായിലിലും കമ്മിറ്റി രൂപികരിച്ചത്. നിര്‍ദ്ദനനായ കുടുംബനാഥനെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള സാന്ത്വന പ്രവര്‍ത്തനത്തിന് മുഴുവന്‍ മനുഷ്യ സ്‌നേഹികളുടെയും പിന്തുണ ആവശ്യമാണന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top