റിയാദ്: ദുരിതമുഖത്ത് നാലാണ്ടിലേറെ കാത്തിരിപ്പ് തുടരുന്നവര്‍ക്ക് സഹായ ഹസ്തവുമായി പിഎംഎഫ്. റിയാദിലെ സ്വകാര്യ കമ്പനി അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് നിയമനടപടികള്‍ക്കൊടുവില്‍ അനുകൂല വിധി ലഭിച്ചിട്ടും നാടണയാന്‍ കഴിയാത്തവര്‍ക്കാണ് റമദാന്‍ കാരുണ്യവുമായി പിഎംഎഫ് പ്രവര്‍ത്തകര്‍ എത്തിയത്. എണ്‍പതിലധികം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ക്യാമ്പുകളിലൊന്നില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. റംമദാനില്‍ പി.എം.ഫ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ആശ്വാസ കിറ്റ് സമ്മാനിച്ചത്.
മലയാളികളടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാം് നാല് വര്‍ഷമായി കോടതി വിധി വിധിച്ച ശമ്പളവും ആനുകൂല്യവും ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നത്. പി.എം.എഫിന്റെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാം് കഷ്ടപ്പെടുന്ന പ്രവാസികളെ കണ്ടെത്താനും സഹായമെത്തിക്കാനും കഴിഞ്ഞതെന്ന് കണ്‍വീനര്‍ സുരേഷ് ശങ്കര്‍, ബിനു കെ തോമസ് എന്നിവര്‍ പറഞ്ഞു. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പഞ്ചസാര, പാചകയെണ്ണ തുടങ്ങിയവയാണ് അസീസിയയിലെ ലേബര്‍ ക്യാമ്പില്‍ വിതരണം ചെയ്തത്.
റമദാന്‍ കിറ്റ് വിതരണത്തിന് പി.എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം വാലില്ലാപ്പുഴ, സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍, കോഡിനേറ്റര്‍ ബഷീര്‍ സപ്റ്റ്‌ക്കോ, ട്രഷറര്‍ നിസാം കായംകുളം, ജലീല്‍ ആലപ്പുഴ, റഫീഖ് വെട്ടിയാര്‍, ഷരീഖ് തൈക്കണ്ടി, ജോണ്‍സണ്‍ മാര്‍ക്കോസ്, യാസിര്‍, സിയാദ് വര്‍ക്കല, ശ്യാം വിളക്കുപ്പാറ, രാധാകൃഷ്ണന്‍ പാലത്ത്, റിയാസ് വണ്ടൂര്‍, സഫീര്‍, വനിത അംഗങ്ങളായ സിമി ജോണ്‍സണ്‍, സുനി ബഷീര്‍, രാധിക സുരേഷ്, ഫൗസിയ നിസാം, ആന്‍ഡ്രിയ ജോണ്‍സണ്‍, അനാമിക സുരേഷ്, ഫിദ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
