Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ഹൂതി അക്രമണങ്ങള്‍ സൗദി മന്ത്രിസഭ അപലപിച്ചു

റിയാദ്: യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒപ്പുവെച്ച സ്‌റ്റോക്ക്‌ഹോം കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണെന്ന് സൗദി മന്ത്രിസഭ കുറ്റപ്പെടുത്തി. നിരന്തരം അക്രമണം നടത്തുന്ന ഹൂതി നടപടിയെ മന്ത്രിസഭാ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ഭീകരാക്രമണം തുടരുകയാണ്. യമനിലെ ഹുദൈദ പ്രവിശ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയായി ഹൂതികള്‍ മാറ്റിയിരിക്കുകയാണ്. ഹൂതികളടെ അക്രമണം പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും മന്ത്രിസഭ പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

ലോക സാമ്പത്തിക ഫോറത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്തിന്റെ ഭാവിയും നിക്ഷേപ സാധ്യതകളും വിവരിച്ചിരുന്നു. ഗള്‍ഫ് മേഖലയുടെ വികസനത്തിനും സുസ്ഥിരതക്കുമുളള ദീര്‍ഘവീക്ഷണത്തെ മന്ത്രിസഭാ യോഗം പിന്തുണ അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം സ്വീകരിച്ച നടപടികള്‍ വിശകലനം ചെയ്തു. പ്രതിരോധ ശേഷി കൈവരിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച ആക്ടിംഗ് മീഡിയാ മന്ത്രി മാജിദ് അല്‍ ഖസബി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top