Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

സഫിയ അജിത്ത് അനുസ്മരണവും രക്തദാന ക്യാമ്പും

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ആറാം ചരമവാര്‍ഷികം ജനുവരി 26ന് ആചരിക്കും. വൈകുന്നേരം 6.45ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ഓണ്‍ലൈനില്‍ ‘അനുസ്മരണസന്ധ്യ’ സംഘടിപ്പിയ്ക്കും. മേഖല കമ്മിറ്റികളും വിവിധ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും.

മുന്‍മന്ത്രിയും സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗവുമായ കെ.ഇ.ഇസ്മായില്‍ സൂം പ്ലാറ്റ്‌ഫോമില്‍ അനുസ്മരണസന്ധ്യ ഉദ്ഘാടനം ചെയ്യും. നവയുഗം കേരള ഘടകം ജനറല്‍ സെക്രട്ടറി കെ.ആര്‍.അജിത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രവാസമേഖലയിലെയും നാട്ടിലെയും സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 5 വെള്ളി ദമ്മാമില്‍ രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കും. രാവിലെ എട്ടു മുതല്‍ ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോപിറ്റലില്‍ ആണ് രക്തദാനക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0532657010, 0557133992, 0530642511, 0502803626, 0537521890 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top