Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സൗദിയില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ നടപടി തുടങ്ങി. കുറഞ്ഞ കാലയളവില്‍ പരമാവധി ആളുകളില്‍ വാശ്‌സിന്‍ കുത്തിവെയ്പ് എടുക്കാനാണ് ശ്രമം.

രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമുളളവര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിന്‍ കുത്തിവെയ്പ് നടക്കുന്നത്. എന്നാല്‍ സ്വീകരിക്കാന്‍ താല്‍പര്യമുളള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. മുന്‍ഗണനാ ക്രമം അനുസരിച്ച് മൂന്ന് ഘട്ടങ്ങളായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ മഹാമാരിയെ ഫലപ്രദമായി തടയാന്‍ കഴിയും.

വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ‘സ്വിഹതീ’ ആപ്പ് വഴി 20 ലക്ഷം ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഫൈസറിനു പുറമെ ആസ്ട്രസെനക, മൊഡേണ എന്നീ വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം നല്‍കിയതോടെ രാജ്യത്ത് മൂന്ന് വാക്‌സിനുകള്‍ സുലഭമായി ലഭിക്കും. 30 ലക്ഷം ഡോസ് വാക്‌സിനുകള്‍ സൗദിയില്‍ ഉടന്‍ എത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top