Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സ്‌പോണ്‍സര്‍ മരിച്ച വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കും


റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിലുടമ മരിച്ചാല്‍ ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് പാസ്‌പോര്‍ട് ഡയറക്ടറേറ്റിനെ സമീപിക്കണമെന്ന് അധികൃതര്‍. അതേസമയം, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ രാജ്യം വിട്ടില്ലെങ്കില്‍ പിഴ അടക്കണമെന്നും ഡയക്ടറേറ്റ് വ്യക്തമാക്കി.

മരിച്ച തൊഴിലുടമയുടെ അനന്തരാവകാശികളോടൊപ്പം പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. ഇതിനായി പാസ്‌പോര്‍ട് ഡയറക്ടറേറ്റില്‍ നിന്ന് അപ്പോയ്ന്റ്‌മെന്റ് നേടണം. പാസ്‌പോര്‍ട് ഡയറക്ടറേറ്റിലെ നിയമ വകുപ്പിന്റെ ക്ലിയറന്‍സ് നേടിയതിന് ശേഷമായിരിക്കും വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നത്.

അതേസമയം, ഫെനല്‍ എക്‌സിറ്റ് നേടി നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശികള്‍ 1000 റിയാല്‍ പിഴ അടക്കണം. കാലാവധിയുളള റസിഡന്റ് പെര്‍മിറ്റ് ഉളളവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയും. ഇതിന് 1000 റിയാല്‍ ഫീസ് ഈടാക്കുമെന്നും പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top