Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സൗദിയില്‍ എഞ്ചിനീയര്‍മാര്‍ക്ക് നൈപുണ്യ പരീക്ഷ

റിയാദ്: എഞ്ചിനീയര്‍മാരായി സൗദിയില്‍ തൊഴില്‍ തേടി എത്തുന്ന വിദേശികള്‍ ഇനിമുതല്‍ നൈപുണ്യ പരീക്ഷ പാസാകണം. പുതിയ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ക്കാണ് പരീക്ഷ. വിദേശി എഞ്ചിനീയര്‍മാരുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ ആക്ടിംഗ് മന്ത്രി മജീദ് അല്‍ ഹൊകൈല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നൈപുണ്യ പരീക്ഷ സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.

എഡ്യൂകേഷന്‍ ആന്റ് ട്രൈനിംഗ് ഇവാല്യൂവേഷന്‍ കമ്മീഷനും സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സും നൈപുണ്യ പരീക്ഷ നടത്തുന്നതിനുളള മാനദണ്ഡങ്ങളും മാര്‍ഗരേഖയും ചര്‍ച്ച ചെയ്തു.

പുതിയ എഞ്ചിനീയര്‍മാര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നൈപുണ്യ പരീക്ഷ നടത്തണമെന്നാണ് ഇവാല്യൂവേഷന്‍ കമ്മീഷന്റെ നിര്‍ദേശം. ഇതിനായി കമ്മീഷന്റെ ഇന്റര്‍നാഷണല്‍ പാര്‍ട്‌നര്‍ പിയേഴ്‌സണ്‍ വിയുവിയുമായി സഹകരിക്കും. ഐടി സര്‍വീസ് മാനേജ്‌മെന്റ് കമ്പനിയായ പിയേഴ്‌സന്‍ പരീക്ഷ നടത്തി ഫലം നല്‍കും.

രാജ്യത്തെ എഞ്ചിനീയര്‍മാരുടെ നൈപുണ്യവും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനു ഇവാല്യൂവേഷന്‍ കമ്മീഷനും എഞ്ചിനീയേഴ്‌സ് കൗണ്‍സിലും കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമാണ് വിദേശി എഞ്ചിനീയര്‍മാര്‍ക്ക് നൈപുണ്യ പരീക്ഷ നടപ്പിലാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top