
റിയാദ്: മലര്‍വാടിയും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ ക്വിസ് മത്സരത്തിന്റെ ട്രയല്‍ പരീക്ഷയില്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ട്രയല്‍ വിജ്ഞാനപ്രദവും ആവേശകരവുമായിരുന്നുവെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. രാവിലെ ആറര മുതല്‍ രണ്ടു മുപ്പത് വരെയായിരുന്നു പരിപാടി. മത്സരത്തെ കുറിച്ചും ചോദ്യങ്ങളുടെ സ്വഭാവത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുവാന്‍ മത്സരം സഹായകരമായെന്നും മത്സരാര്‍ത്ഥികള്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ കുറവായിരുന്നു. ശ്രദ്ധയില്‍പെട്ട കാര്യങ്ങള്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുമ്പ് പരിഹരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

അറിവിന്റെയും തിരിച്ചറിവിന്റെയും ഉത്സവമായ മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ പുതിയ പതിപ്പാണ് ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍. ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നും മലയാളി കുടുംബങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണിത്.
പേര് രജിസ്റ്റര്‍ ചെയ്യാന്‍ ജനുവരി 20 വരെ സമയം ദീര്‍ഘിപ്പിച്ചു. ഗ്ലോബല്‍ മത്സരങ്ങള്‍ ജനുവരി 23ന് (ഹൈസ്‌കൂള്‍), 293് (യുപി), 30ന് (എല്‍പി) വിഭാഗത്തിലും നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ www.malarvadi.org എന്ന സൈറ്റ് സന്ദര്‍ശിക്കുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
