
ജുബൈല്‍: അസോസിയേഷന്‍ ഓഫ് മലയാളി പ്രഫഷണല്‍സ് ഇന്‍ സൗദിഅറേബ്യ (ആംപ്‌സ്) ചൈല്‍ഡ് ഫെസ്റ്റ് ആന്‍ഡ് ടാലന്റ് സര്‍ച്ച് ‘ടാലന്റമിക് 2021’ സംഘടിപ്പിച്ചു. കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള ഇന്ത്യന്‍ കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു 21 ഇനങ്ങളില്‍ മത്സരം അരങ്ങേറി. മികച്ച 10 സ്ഥാനങ്ങള്‍ ഓരോ ഇനത്തിനും ക്രമപ്പെടുത്തി മൂന്നു വ്യത്യസ്ത സൂം പ്ലാറ്റ്‌ഫോം വഴി സംപ്രേഷണം ചെയ്തു. സമാപന സമ്മേളനം സാഹിത്യകാരന്‍ പി.ജെ.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.

ആംപ്‌സ് പ്രസിഡന്റ് സഫയര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നദീം അന്‍വര്‍, ഫക്രുദീന്‍ അഹമ്മദ്, മെഹനാസ് ഫരീദ്, മീര റഹ് മാന്‍, അബ്ദുല്‍ റഊഫ്, ഡോ. അബ്ദുല്‍ അസിസ്, റോഷന്‍ പാട്രിക്, നൗഷാദ്, പ്രമില്‍ പ്രകാശ്, ഷിബു സേവ്യര്‍, മനോജ് സി. നായര്‍, രമേശ്, സുധീര്‍, സതീശന്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
സിമ ഷിബു, ഹരീഷ്, സൈറ ഉമ്മന്‍, സ്‌നേഹ സുരേഷ്, സുബൈര്‍, സച്ചിന്‍, എല്‍ന പ്രമില്‍, ജോജോ മാത്യു, കാര്‍ത്തിക്, സൂരജ്, ഭാവന, സംഗീത എന്നിവര്‍ നേതൃത്വം നല്‍കി. സ്റ്റാര്‍ ഓഫ് സി.എഫ്.ടി.എസ് ആയി ജിഷ ശ്രീധര്‍, റെന സൂസന്‍, ആബേല്‍ തോമസ് എന്നിവരെയും ആംപ്‌സ് സി.എഫ്.ടി.എസ് കലാരത്‌ന അവാര്‍ഡിന് എസ്.കെ. പ്രണതിയേയും തെരഞ്ഞെടുത്തു. ആയിഷയും ശ്രീനയും അവതാരകരായിരുന്നു. ആംപ്‌സ് സെക്രട്ടറി സാബു ക്ലീറ്റസ് നന്ദി പറഞ്ഞു. പരിപാടിയുടെ പൂര്‍ണരൂപം ആംപ്‌സിെന്റ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
