
അല്‍ കോബാര്‍: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യുണൈറ്റഡ് എഫ് സി മുന്‍ പ്രസിഡന്റും സംഘാടകനുമായ അഷ്‌റഫ് തലപ്പുഴക്ക് യാത്രയയപ്പ് നല്‍കി. 12 വര്‍ഷം മുമ്പ് യുണൈറ്റഡ് എഫ് സി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ക്ലബിന്റെ ഉപഹാരം ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സി അബ്ദുറസാഖ് സമ്മാനിച്ചു.

പ്രസിഡന്റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ അഷ്‌റഫ് തലപ്പുഴയെ പരിചയപ്പെടുത്തി. റഷീദ് മനമാറി, ഷമീം കാട്ടാകട, ഷബീര്‍ ആക്കോട്, ശരീഫ് മാണൂര്‍, ഫൈസല്‍ എടത്തനാട്ടുകര, ലെഷിന്‍ മണ്ണാര്‍ക്കാട്, തമീം മമ്പാട്, നൗശാദ് അലനല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യു എഫ് സി ടീം കളിക്കാര്‍ സ്‌റ്റേഡിയത്തില്‍ സൗഹ്യദ മത്സരം സംഘടിപ്പിച്ച് അഷ്‌റഫ് തലപ്പുഴക്ക് യാത്രാമംഗളം നേര്‍ന്നു. നിബ്രാസ് ശിഹാബ് സ്വാഗതവും റിയാസ് ബാബു എടത്തനാട്ടുകര നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
