
റിയാദ്: സൗദിയില്‍ 72 മണിക്കൂറിനകം അതിശൈത്യം രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ശക്തമായ ശീതകാറ്റ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുന്ന ഏറ്റവും കൂടിയ ശൈത്യം വരും ദിവസങ്ങളില്‍ ദൃശ്യമാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ പ്രവചനം. തലസ്ഥാനമായ റിയാദ് പ്രവിശ്യയില്‍ അന്തരീക്ഷ ഉക്ഷ്മാവ് മൂന്ന് ഡിഗ്രിയിലെത്താന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച, മഴ, ശീത കാറ്റ് എന്നിവ അനുഭവപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ശൈത്യ പൂജ്യം ഡിഗ്രിയിലേക്ക് താഴും. ഹാഇല്‍, തുറൈഫ് ഉള്‍പ്പെടെയുളള പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെടും. കിഴക്കന്‍ പ്രവിശ്യയില്‍ അന്തരീക്ഷ താപം പത്ത് മുതല്‍ 14 ഡിഗ്രിയായി കുറയും. പടിഞ്ഞാറന്‍ പ്രവിശ്യയിലും തണുത്ത കാലാവസ്ഥ അനുഭവപ്പെടും.
തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തണുപ്പ് പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. മഴക്കു സാധ്യതയുളളതിനാല്‍ താഴ്‌വരകളില്‍ വിനോദ യാത്ര പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
