Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

അസ്ട്രസെനെക്ക, മോഡേണ: സൗദിയില്‍ രണ്ട് വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം

റിയാദ്: ഫൈസര്‍ വാക്‌സിന് പുറമെ സൗദി ആരോഗ്യ മന്ത്രാലയം രണ്ട് കൊവിഡ് വൈറസ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി. അസ്ട്രസെനെക്ക, മോഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഫൈസര്‍ വാക്‌സിന്‍ അംഗീകരിച്ചതിന് ശേഷം ഡിസംബര്‍ 15ന് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂന്നുലക്ഷം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. ഇവരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമുളളവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാക്‌സിനുകളുടെ പരിശോധന ഘട്ടങ്ങള്‍ ഫലപ്രദമാണെന്ന് തെളിയിച്ചിരുന്നു. മാത്രമല്ല, രോഗപ്രതിരോധ ശേഷിയും തുടര്‍ച്ചയായി ആന്റിബോഡി ഉത്പ്പാദിക്കുന്നതിലും വാക്‌സിനുകള്‍ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ നാല് പട്ടണങ്ങളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ എല്ലാ പ്രദേശങ്ങളിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top