Sauditimesonline

SaudiTimes

സൗദിയില്‍ കാര്‍ഷികപ്പെരുമയുടെ ശൈത്യകാല വിപണനോത്സവം

നൗഫല്‍ പാലക്കാടന്‍


റിയാദ്: സൗദിയുടെ കാര്‍ഷികപ്പെരുമയും വിളകളുടെ വൈവിധ്യവും വിളംബരം ചെയ്ത ‘കര്‍ഷക വിപണി’ വേറിട്ട അനുഭവമായി. പൗരാണിക നഗരമായ ദരിയ്യയാണ് വിപണി ഒരുക്കിയത്.. ‘ഭൂമിയുടെ നന്മകളില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്ന പ്രമേയത്തില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മേള അരങ്ങേറിയത്.

വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍, തുടങ്ങി നൂറുകണക്കിന് ആളുകളാണ് മേള സന്ദര്‍ശിക്കാനെത്തിയ്. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ചന്തയില്‍ പ്രവേശനം സൗജന്യമായിരുന്നു. ദരിയ്യ നഗരത്തിനടുത്തുളള മൈതാനിയിലെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ റാസ് അല്‍നാമ തോട്ടത്തില്‍ പ്രതേകം സജ്ജമാക്കിയ ബസ്സില്‍ കൊണ്ടുപോയി.

ജൈവ കൃഷി ചെയ്ത പച്ചക്കറികള്‍, പഴങ്ങള്‍, ഇലകള്‍, പൂക്കള്‍ തുടങ്ങിയവയാണ് ചന്തയിലെ പ്രധാന ആകര്‍ഷണം. കുടില്‍ വ്യവസായികള്‍ നിര്‍മിച്ച സുഗന്ധദ്രവ്യങ്ങള്‍, ഫേസ് പൗഡര്‍, ഗിഫ്റ്റ് ഐറ്റംസ്, വിവിധയിനം സോപ്പുകള്‍, പ്ലാസ്റ്റിക് നിര്‍മിത പൂക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പഴങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ബൊക്കെകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് വില്‍പനക്കായി പ്രദര്‍ശിപ്പിച്ചത്. രാസപദാര്‍ത്ഥങ്ങളും മായവും ചേര്‍ക്കാത്ത ഉല്‍പന്നങ്ങളാണ് മുഖ്യ ആകര്‍ഷണം. ഇതു വാങ്ങിക്കൂട്ടാന്‍ ആവശ്യക്കാര്‍ ഏറെ എത്തുന്നുന്നുമുണ്ട്.

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ തോട്ടങ്ങളില്‍ നിന്നായി ചെടികളും ധാന്യങ്ങളും വിത്തുകളും മേളയില്‍ എത്തിച്ചിട്ടുണ്ട്. ഓറഞ്ച് വിളവെടുപ്പ് കാലം കൂടിയായതിനാല്‍ വിവിധയിനം ഓറഞ്ചുകളും മേളക്ക് മധുരം പകരാന്‍ ഗ്രാമം കടന്ന് നഗരത്തിലെത്തി. ഉല്‍പന്നങ്ങള്‍ പരിചയപെടുത്താന്‍ വലിയ സഹായമാണ് ഇത്തരം മേളകള്‍. കാര്‍ഷികവൃത്തി ഉപജീവനമായി കാണുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഇത് പ്രചോദനം നല്‍കുമെന്നും മേളക്കെത്തിയ കര്‍ഷകരും സംരംഭകരും പറയുന്നു. സ്ത്രീകള്‍ക്ക് കാര്‍ഷിക സംരംഭക രംഗത്ത് നിര്‍ഭയം അടിയുറപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു മേള.

ചെറുതും വലുതുമായ നിരവധി സ്റ്റാളുകളും മൊബൈല്‍ ഭക്ഷണ ശാലകളും മേളയിലുണ്ട്. അറബ് വാദ്യോപകരണം ഔദ് സംഗീതത്തിന്റെ അകമ്പടിയോടെയാണ് മേളക്ക തുടങ്ങിയത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വിനോദ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫാദി, സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി ഇ ഓ ഡോ.ഹിഷാം അല്‍ ജദായി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ മേള സന്ദര്‍ശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top