
റിയാദ്: സൗദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും.രാജ്യത്ത് വികസിപ്പിച്ച വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡകള്‍ ഉത്പ്പാദിപ്പിക്കാനുളള ശേഷി തെളിയിച്ചിട്ടുണ്ടെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡോ. ഈമാന്‍ അല്‍ മന്‍സൂര്‍ പറഞ്ഞു. ഇമാം അബ്ദുള്‍റഹ്മാന്‍ ബിന്‍ ഫൈസല്‍ യൂണിവേഴ്‌സിറ്റിയുമായീടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആണ് വാക്‌സിന്‍ വികസിപ്പിച്ചത്.

വിദ്യാഭ്യാസ മന്ത്രാലയം വാക്‌സിന്‍ വികസന പദ്ധതിക്ക് ധനസഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 500 ദശലക്ഷം റിയാലാണ് സര്‍വകലാശാലകളില്‍ വാക്‌സിന്‍ വികസനത്തിനും ഗവേഷണത്തിനും വിദ്യാഭ്യാസ മന്ത്രാലയം ചെലവഴിച്ചത്. ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.
സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അന്തിമ അംഗീകാരത്തിന് മുമ്പ് വാക്‌സിന്‍ കര്‍ശനമായി പരീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. അതേസമയം, വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
