
റിയാദ്: സൗദി അറേബ്യയിലെ കോടതികളില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു. സ്ത്രീശാക്തീകരണ പദ്ധതികളുടെഭാഗമായാണ് വനിതകള്‍ക്ക് നിയമനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു,

നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ നിരവധി വനിതകളെ നേരത്തെ നിയമിച്ചിരുന്നു. യോഗ്യതയുളള വനിതകള്‍ക്ക് അഭിഭാഷകരായും നോട്ടറിയായും സേവനം അനുഷ്ടിക്കാന്‍ അനുമതിയും നല്‍കിയിരുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ അനുവദിക്കുന്നതിലും സംരക്ഷിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടുപോയി. പ്രത്യേകിച്ചു തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു. നിലവില്‍ 31 ശതമാനം വനിതകളാണ് സ്വകാര്യ തൊഴില്‍ വിപണിയിലുളളത്. ഇതു വലിയ പുരോഗതിയാണ്. സിവില്‍ സര്‍വീസ് രംഗത്ത് സ്വദേശി വനിതകള്‍ 39 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
