
റിയാദ്: എണ്ണ എത്പ്പാദന കേന്ദ്രങ്ങള്‍ക്കെതിരെയുളള ഹൂതി ഭീകരാക്രമണം ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ ആക്രമണമാണെന്ന് സൗദി മന്ത്രിസഭാ യോഗം കുറ്റപ്പെടുത്തി. ഇറാന്‍ പിന്തുണയോടെ സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലകൊളളണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.

സൗദി അതിര്‍ത്തി ഗ്രാമങ്ങളിലേക്കും അരാംകോ എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ഹൂതികള്‍ ഒരാഴ്ചക്കിടെ പല തവണ അക്രമണത്തിന് ശ്രമിച്ചിരുന്നു. റാസ്തനുര തുറമുഖം, ദഹ്‌റാനിലെ ജനവാസ കേന്ദ്രം എന്നിവ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. സമുദ്ര ഗതാഗതം, ആഗോള വ്യാപാരം എന്നിവയുടെ സുരക്ഷക്ക് ഹൂതികള്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ പ്രതികരണം. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

ഈര്‍ജ്ജ സുരക്ഷ സംരക്ഷിക്കുന്നതിന് രാജ്യം സ്വീകരിക്കുന്ന നടപടികള്‍ യോഗം അവലോകനം ചെയ്തു. ഊര്‍ജ്ജ വിതരണത്തിന്റെ സ്ഥിരത, എണ്ണ കയറ്റുമതിയുടെ സുരക്ഷ എന്നിവ ഉറപ്പുവരുത്തും. യെമനില്‍ രാഷ്ട്രീയ പരിഹാരം കാണാനുളള യുഎന്‍ ശ്രമങ്ങ െദുര്‍ബലപ്പെടുത്തുന്നതാണ് ആക്രമണമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
