
റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസ് മെയ് 17ന് പൂര്‍ണമായും പുനരാംരംഭിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിസിഎ) ഇതുസംബന്ധിച്ച സ്ഥിരീകരണം 2021 മാര്‍ച്ച് 10ന് പുറപ്പെടുവിച്ച 53544/4 സര്‍ക്കുലറില്‍ വ്യക്തമാക്കി. മെയ് 17 പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യോമ ഗതാഗതം പൂര്‍ണമായി ആരംഭിക്കുമെന്നാണ് ജിസിഎ സര്‍ക്കുലര്‍.

മാര്‍ച്ച് 31ന് വ്യോമ ഗതാഗതം പുനരാരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ജനുവരി 12ന് 38453/4 സര്‍ക്കുലറും പുറപ്പെടുവിച്ചു. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ആഭ്യന്തരമന്ത്രാലയം വ്യോമ ഗതാഗതത്തിന് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
