
റിയാദ്: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവില്‍ കേരളം മാത്രമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളം അനുഭവിക്കുന്ന വികസനവും, സുരക്ഷിതത്വവും രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സമാനതകള്‍ഇല്ലാത്തതാണ്. യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നേരിടുന്ന സാമ്പിക ഞെരുക്കത്തിലും കേരളം സമഗ്ര മേഖലയിലും കുതിക്കുകയാണ്. തനത് വരുമാനം വര്‍ധിപ്പിച്ചും

പൊതുകടം കുറച്ചും, ദാരിദ്രം നിര്‍മാര്‍ജനം ചെയ്തും കേരളം ഇന്ന് രാജ്യത്തിനും ലോകത്തിനും തന്നെ മാതൃക സൃഷ്ടിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇടത് ബദല്‍ എങ്ങിനെ ആകണമെന്ന് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ലോകത്തിന്റെ മുന്നില്‍ കാണിച്ചിരിക്കുകയാണ്. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയങ്ങളിലും ഇടപെടാതെ കേരളത്തിലെ പ്രതിപക്ഷം ദുരിത ബാധിതരെ പോലും ചൂഷണം ചെയ്യുന്നതും നേരനുഭവമാണ്. ഈ സാഹചര്യത്തില്‍ ജനക്ഷേമം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച അനിവാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ ജെറി തോമസ് താല്‍ക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തില്‍ പ്രസിഡണ്ട് നടരാജന്‍ അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി നിസാര്‍ റാവുത്തര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അനീസ് അബൂബക്കര്‍വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റിനെ പ്രതിനിധീകരിച്ച് പതിനൊന്ന് പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിസാര്‍ റാവുത്തര്‍, അനീസ് അബൂബക്കര്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ മറുപടി പറഞ്ഞു. അഭിലാഷ്, മോഹനന്‍, മുജീബ്,ബാബു ജനാര്‍ദ്ദനന്‍, ഷൗക്കത്ത് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. അനീസ് അബൂബക്കര്‍ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡണ്ട്), നിസാര്‍ റാവുത്തര്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി നടരാജന്‍, ഗോപി, ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുര്‍മ, ജോയിന്റ് ട്രഷറര്‍ നാസര്‍ റുവൈദ, കമ്മറ്റി അംഗങ്ങളായി ഷാബു ജനാര്‍ദ്ദനന്‍,ശ്യാം,ലാല്‍,സക്കീര്‍,മഹമൂദ്, സുദര്‍ശനന്‍,സുരേഷ്,ഷി്‌നു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

നടരാജന്‍, രാജേഷ്, നൗഷാദ് എന്നിവര്‍ പ്രസീഡിയം, ഷമീര്‍ പുലാമന്തോള്‍, നിസാറുദ്ധീന്‍, ഷാജി പ്ലാവിലയില്‍, അനീസ് അബൂബക്കര്‍ സ്റ്റിയറിങ് കമ്മറ്റി, ശ്യാം, നൗഷാദ്, അനീസ് രജിസ്‌ട്രേഷന്‍ കമ്മറ്റി, നൗഷാദ്,ഷാബു, അഭിലാഷ് മിനുട്‌സ് കമ്മറ്റി, ജെറി തോമസ്, മോഹനന്‍, ബാബു പ്രമേയ കമ്മറ്റി നാസര്‍, വിജേഷ്, ഷിനു മാത്യു ക്രഡന്‍ഷ്യല്‍ എന്നിങ്ങനെ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, ചന്ദ്രന്‍ തെരുവത്ത് കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണന്‍ ധനുവച്ചപുരം, നൗഫല്‍ സിദ്ദീഖ്, കിഷോര്‍ ഇ നിസാം, നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നാസര്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ നൗഷാദ് ഗുവയ്യ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പുതിയ സെക്രട്ടറി അനീസ് അബൂബക്കര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






