
റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ‘കെഇഎഫ് ആര്‍-ടോക്‌സ്’ സംഘടിപ്പിച്ചു. റാഡിസണ്‍ ബ്ലൂ എയര്‍പോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോറം അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അംഗങ്ങളുടെ പ്രൊഫഷണല്‍ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളുമാണ് ആര്‍-ടോക്‌സില്‍ അവതരിപ്പിച്ചത്.

മികച്ച അനുഭവങ്ങളും അവതരണ രീതിയുമാണ് പലരും കാഴ്ച വെച്ചത്. അംഗങ്ങളെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും അവസരം ലഭിച്ചു. ഫെബീന നിസാര്‍, നൗഷാദലി കായല്‍മഠത്തില്‍, സല്‍മാനുല്‍ ഫാരിസ്, അജീഷ് ഹബീബ് മൊക്കത്ത്, മെഹറൂഫ് ശൈലബുദ്ദീന്‍, ഹിദാഷ് മുഹമ്മദലി, ഹുദ റിന്‍ഷി, സെയ്ന്‍ ഹാഷിം, നിസാര്‍ ഹുസൈന്‍ വലിയകത്ത്, ഫവാസ്, മഖ്ബൂല്‍ ഹമീം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെഇഎഫ് ആര്‍-ടോക്‌സിന്റെ ആദ്യ വേര്‍ഷനില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സുബിന്‍ റോഷന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






