Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍ ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

ഖാലിദിയ ഗോള്‍ഡ് കപ്പ്: ജുബൈലും ദല്ലയും സെമിയില്‍

ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജുബൈല്‍ എഫ് സി യും യുനിഗാര്‍ബ് ദല്ല എഫ് സിയും സെമിയില്‍. ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പൊരുതിക്കളിച്ച ഫര്‍ഹാ ലോജിസ്റ്റിക് കോര്‍ണേഷ് സോക്കര്‍ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുനിഗാര്‍ബ് ദല്ല എഫ് സി തോല്പിച്ചത്.

കളിയുടെ പതിനൊന്നാം മിനുട്ടില്‍ ഹിനാസിലുടെ ആദ്യം മുന്നിലെത്തിയത് കോര്‍ണേഷ് ക്ലബ് ആയിരുന്നു എന്നാല്‍ ശുഹൈബിന്റെ ഇരട്ട ഗോള്‍ ദല്ലക്ക് വിജയം സമ്മാനിക്കുകയായിരുന്നു. മത്സരത്തിലെ മികച്ച കളിക്കാരന്‍ ആയി ശുഹൈബിനെ തിരഞ്ഞെടുത്തു.

വീറും വാശിയും നിറഞ്ഞ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷിയമായ രണ്ട് ഗോളുകള്‍ക്ക് പൊരുതി കളിച്ച ഗാലോപ്പ് യുണൈറ്റഡ് എഫ് സിയെ പരാജയപ്പെടുത്തിയാണ് ജുബൈല്‍ എഫ് സി സെമിയില്‍ പ്രവേശിച്ചത്. മത്സരത്തില്‍ പിറന്ന രണ്ട് ഗോളുകളും പ്രിന്‍സിന്റെ വകയായിരുന്നു. കളിയിലെ മികച്ച താരമായി പ്രിന്‍സിനെ തിരഞ്ഞെടുത്തു.

അല്‍കറക്ക് റിഫ്രഷ് യുവര്‍ സെല്‍ഫ് ജനറല്‍ മാനേജര്‍ ഷംനാഥ് അബു യാസീന്‍, റോയല്‍ ട്രാവെല്‍സ് മാനേജിങ് ഡയറക്ടര്‍ മുസ്തഫ, മീഡിയേറ്റര്‍ ലോജിസ്റ്റിക് കമ്പനി മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ എം കെ, ആസിഫ്, ഐവ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ ഷനൂപ്, ഐ വിഷന്‍ ഗ്രാഫിക്‌സ് എം ഡി സുധീര്‍ ഖാന്‍, ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗത്വമുളള ക്ലബ് പ്രസിഡഡന്റ്മ്മാര്‍, മഹ്‌റൂഫ് ബദര്‍ എഫ് സി, റഫീഖ് കോര്‍ണേഷ് സോക്കര്‍, ആഷി നെല്ലിക്കുത്ത് യുണൈറ്റഡ് എഫ് സി, അന്‍ഷാദ് യങ് സ്റ്റാര്‍ ടൊയോട്ട, മണി, ടൈറ്റസ് റെയിന്‍ബൊ എഫ് സി, വില്‍ഫ്രഡ് ആന്‍ഡ്രൂസ് ഇംകോ എഫ് സി, ജാബിര്‍ ഫോര്‍സാ ജലവി എഫ് സി, അബ്ദുല്‍ കരിം മാഡ്രിഡ് എഫ് സി, ഫെബില്‍ ജുബൈല്‍ എഫ് സി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. റോയല്‍ മുസ്തഫ ഷംനാഥ് അബു യാസീന്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ കരിം, മന്‍സൂര്‍ മങ്കട, വിഷ്ണു വര്‍മ്മ, സമീര്‍ അല്‍ ഹൂത്ത്, മുഹമ്മദ് നജാത്തി, ഷംസു കണ്ണൂര്‍, റിന്‍ഷിഫ് അരീക്കോട്, പ്രശാന്ത് അരുമന്‍, സക്കരിയ, മനാഫ് ചെര്‍പ്പുളശേരി എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും മറ്റും സമ്മാനിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top