നയമസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മക്ക: പ്രഭാത പ്രാര്‍ഥനയ്ക്ക് അംഗശുദ്ധി വരുത്തി നിസ്‌കാരത്തിന് തയ്യാറെടുക്കന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വിളയില്‍ എളങ്കാവ് പരേതനായ മമ്മൂസന്‍ കുട്ടി ഹാജിയുടെ മകന്‍ പാമ്പോടന്‍ നൗഫല്‍ (38) ആണ് മരിച്ചത്. മക്കയില്‍ മരണപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണകാരണം. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നെത്തിയത്.

ഇന്ത്യന്‍ കള്‍ചറല്‍ ഫോറം (ഐസിഎഫ്) തന്‍ഈം സെക്ടര്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന നൗഫല്‍ ഹാജിമാരുടെ സേവനത്തിന് വേണ്ടിയുളള ഹജ്ജ് വോളണ്ടിയര്‍ കോറിലും

നിയമ പരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഐസിഎഫ് മക്ക വെല്‍ഫയര്‍ ടീം രംഗത്തുണ്ട്, മയ്യിത്ത് മക്കയില്‍ ഖജബറടക്കുമെന്നും ഐസിഎഫ് അറിയിച്ചു. മാതാവ് ആമിന, ഭാര്യ നജ്മ, മക്കള്‍ നഷ്‌വ (13), അജ്‌വ (9). ആഇഷ (1) മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് മൊയ്ദീന്‍ ഫൈസി, മന്‍സൂര്‍, അബ്ദുസ്സലാം, മൈമൂന, സുലൈഖ എന്നിവര്‍ സഹോദരങ്ങളാണ്.

 

Leave a Reply