ദമ്മാമില്‍ കണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍

ദമ്മാം: മലയാളി യുവാവിനെ ദമ്മാം നാബിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ വയക്കാംകോട് മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്.

കുടുംബസമേതം ദമ്മാം ഖത്തീഫിലായിരുന്നു താമസം. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങി. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. പത്ത് വര്‍ഷമായി ദമ്മാമില്‍ ഡ്രൈവറാണ്. മയ്യിത്ത് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ ഖത്തീഫ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Leave a Reply