Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ജോലിയും ശമ്പളവുമില്ലാതെ ദുരതം; കേളിയുടെ തണലില്‍ മലയാളി നാടണഞ്ഞു

റിയാദ്: കൊവിഡ് മഹാമാരിയില്‍ ജോലി നഷ്ടപെട്ട് ദുരിതത്തിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് കായ്ക്കര പ്രേംകുമാറിന് റിയാദ് കേളി കലാസാംസ്‌കാരിക വേദി തുണയായി. 2004ലാണ് പ്രേം കുമാര്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി റിയാദിലെത്തിയത്. മാന്യമായ ശമ്പളവും ജോലിയുമായി 13 വര്‍ഷം തുടര്‍ന്നു. ഏഴു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അവധി കഴിഞ്ഞുള്ള തിരിച്ചു വരവില്‍ ചുവടുകള്‍ പിഴച്ചു.

കമ്പനി നഷ്ടത്തിലായി. ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. ഡ്രൈവര്‍ തസ്തിക പിരിച്ചുവിടലില്‍ നിന്നു ഒഴിവായി. ഇത് കൊവിഡ് മഹാമാരി പൊട്ടിപുറപ്പെടുന്നത് വരെ തുടര്‍ന്നു. കോവിഡ് കാലം കമ്പനി പൂര്‍ണമായും അടച്ചു. ഇതോടെ ജോലി നഷ്ടപെട്ടു. ഇഖാമ കാലാവധി കഴിഞ്ഞു. ഇതോടെ നാട്ടിലേക്കുളള യാത്രയും മുടങ്ങി.

ജോലിയും ശമ്പളവുമില്ലാതെ നാലു വര്‍ഷം നിയമ ലംഘകനായി തുടരാന്‍ നിര്‍ബന്ധിതനായി. പല ജോലികള്‍ ചെയ്തു ചെലവു കണ്ടെത്തി. ഇതിനിടെ ആരോഗ്യം ക്ഷയിച്ചു. സാമ്പത്തികമായി കൂടുഃല്‍ ദുരിതത്തിലായതോടെ പ്രേംകുമാര്‍ നാടണയാന്‍ കേളിയുടെ സഹായം തേടി. സനയ്യ അര്‍ബെയിന്‍ ഏരിയ കമ്മിറ്റി ഇടപെട്ടു. കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ സഹായത്തോടെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടി.

നാട്ടിലേക്കുളള ടിക്കറ്റ് കേളി നല്‍കി. കേളി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ മൊയ്തീന്‍കുട്ടി ടിക്കറ്റും യാത്രാ രേഖകളും കൈമാറി. രക്ഷാധികാരി കമ്മിറ്റി അംഗം വിജയകുമാര്‍, ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍, ഏരിയ ട്രഷറര്‍ സഹറുള്ള, ബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top