റിയാദ്: കെഎംസിസി റിയാദ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉത്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അഷ്‌റഫ് മീപ്പിരി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഷാഫി സെഞ്ച്വറി (പ്രസിഡന്റ്), അഷ്‌റഫ് മീപ്പിരി (ജന. സെക്രട്ടറി), ഇസ്മായില്‍ കാരോളം (ട്രഷറര്‍), അസീസ് അട്ക്ക (ചെയര്‍മാന്‍), റഹ്മാന്‍ പള്ളം (ഓര്‍ഗനൈസിങ് സെക്രട്ടറി) ഷമീം ബാങ്കോട് (സീനിയര്‍ വൈസ് പ്രസിഡന്റ്), കെ.എച്ച് മുഹമ്മദ് അംഗഡിമുഗര്‍, ടി.എ.ബി അഷ്‌റഫ് പടന്ന, മഷൂദ് തളങ്കര (വൈസ് പ്രസിഡന്റുമാര്‍), കമാല്‍ അറന്തോട്, ശരീഫ് ബായാര്‍, പി.പി.സി ഇബ്രാഹിം പെരുമ്പട്ട, ടി.കെ.സി ഇര്‍ഷാദ് തെക്കേക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
പ്രിസൈഡിങ് ഓഫീസര്‍ സി. പി. മുസ്തഫ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിരീക്ഷകനായിരുന്നു. അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍, ഷംസു പെരുമ്പട്ട, അസീസ് അടുക്കം, റഹീം സോങ്കാല്‍, കുഞ്ഞി കരകണ്ടം, കെ.എച്ച് മുഹമ്മദ് അംഗഡിമുഗര്‍, ഷമീം ബാങ്കോട്, മഷൂദ് തളങ്കര, ഇസ്മായില്‍ കാരോളം, ജമാല്‍ വള്‍വക്കാട്, കമാല്‍ അറന്തോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി റഹ്മാന്‍ പള്ളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.