അറബിയലും മലയാളത്തിലും പ്രസംഗം; അബുദാബിയില്‍ മോദി ഗ്യാരന്റി ആവര്‍ത്തിച്ച് പ്രധാനമന്ത്രി

അബുദബി: അറബിയിലും മലയാളത്തിലും പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ മഹ്‌ലന്‍ മോദി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മോദി ഗ്യാരന്റി ആവര്‍ത്തിച്ച പ്രധാനമന്ത്രി, മൂന്നാമത്തെ സമ്പദ് ശക്തിയാക്കുമെന്നും 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും പ്രഖ്യാപിച്ചു.

യുഎഇ പ്രസിഡന്റിനെ സഹോദരന്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ പ്രസിഡന്റ് സ്വീകരിക്കാനെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യുഎഇ സൗഹൃദം ദൃഢമാണ്. ഭാരത്-യുഎഇ ദോസ്തീ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ മോദി ഏറ്റുവിളിപ്പിക്കുകയും ചെയ്തു.

ജന്മനാടിന്റെ മധുരവുമായാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഇന്ത്യ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. 2019ല്‍ യുഎഇ പരമോന്നത ബഹുമതി നല്‍കി ആദരിച്ചത് ഇന്ത്യക്കാര്‍ക്കുളള ആദരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹിന്ദിയില്‍ തുടങ്ങിയ പ്രസംഗത്തിനിടെ മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലും പ്രധാപമന്ത്രി സംസാരിച്ചതോടെ വന്‍ഹര്‍ഷാരവമാണ് ഉയര്‍ന്നത്. ഏതാനും വാചകങ്ങള്‍ അറബിയില്‍ പറഞ്ഞ് യുഎഇ പൗരന്‍മാരുടെ കയ്യടിയും നേടി. നാളെ യുഎഇയിലെ ആദ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വന്‍ജനാവലിയാണ് അഹ്‌ലന്‍ മോദി പരിപാടി വീക്ഷിക്കാന്‍ സ്‌പോര്‍ടസ് സ്‌റ്റേഡിയത്തില്‍ എത്തിയത്.

Leave a Reply