ദമ്മാം: മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്-സീസണ്‍ 2’ സംഗീത സന്ധ്യ വേറിട്ട അനുഭവമായി. നവയുഗം സാംസ്‌ക്കരിക വേദിയാണ് സംഗീത സായാഹ്നം പ്രവാസികള്‍ക്ക് സമ്മാനിച്ചത്.
ദമ്മാം ബദര്‍ ഹാളില്‍ നടന്ന സംഗീത വിരുന്നില്‍ മുപ്പതിലധികം പ്രവാസി കലാകാരമാര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. മലയാള സിനിമയിലെ ക്ലാസ്സിക്, മെലഡി, ഗസല്‍ എന്നിവയ്ക്കു പുറമെ അടിപൊളി ഗാനങ്ങളും അവതരിപ്പിച്ചു.
സുറുമി നസീം അവതാരകയായിരുന്നു. നവയുഗം ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര നേതാക്കളായ സാജന്‍, മഞ്ജു മണിക്കുട്ടന്‍, ഉണ്ണി മാധവന്‍, ഷിബു കുമാര്‍, ഗോപകുമാര്‍, ദാസന്‍ രാഘവന്‍, ബിജു വര്‍ക്കി, നിസാം കൊല്ലം, സഹീര്‍ഷ കൊല്ലം, മണിക്കുട്ടന്‍, പ്രിജി കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, സജീഷ് പട്ടാഴി, സന്തോഷ് ചങ്ങോലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നവയുഗം കേന്ദ്ര കലാവേദി സെക്രട്ടറി ബിനു കുഞ്ഞ്, പ്രസിഡന്റ് റിയാസ് മുഹമ്മദ്, ഭാരവാഹികളായ സാജി അച്യുതന്‍, സംഗീതാ സന്തോഷ്, കേന്ദ്രനേതാക്കളായ ശരണ്യ ഷിബു, ഇബ്രാഹീം, മഞ്ജു അശോക്, അമീന, രഞ്ജിത, സന്തോഷ്, രവി ആന്ത്രോട് എന്നിവര്‍ നേതൃത്വം നല്‍കി,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.