റിയാദ്: യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. പരിപാടിയില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാധകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. രക്ഷാധികാരി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ആസിമാ സലിംആശംസള്‍ നേര്‍ന്നു
വൈസ് പ്രിന്‍സിപ്പാള്‍ ഷറഫ് അഹമ്മദ്, മിഡില്‍ ലീഡര്‍മാരായ റഹ്മാ അഫ്‌സല്‍, ഷഹനാസ്, ലിയാഖത്ത്,സുധീര്‍ അഹമ്മദ്, ഷാഹിദ് മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നാടകം, സംഘഗാനം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ഷാഡോ തീയറ്റര്‍, കാവ്യശില്പം, ഫ്യൂഷന്‍ ഡാന്‍സ്, വിവിധഭാഷകളില്‍ പ്രസംഗം, കവിതാ പാരായണം തുടങ്ങി വിവിധ കലാ വൈഞ്ജാനിക പരിപാടികളും അരങ്ങേറി.
ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, കമ്പ്യൂട്ടര്‍, ചിത്ര രചന, സാഹിത്യ ക്ലബുകള്‍, ലൈബ്രറി എന്നിവ സന്ദര്‍ശകരെ ആകര്‍ഷിച്ചു. മെഡിക്കല്‍ ക്യാമ്പ്, കരിയര്‍ ഗൈഡന്‍സ് കോര്‍ണര്‍ എന്നിവയും ശ്രദ്ധനേടി.
കായികാഭ്യാസങ്ങള്‍, കരാത്തെ, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവയുടെ പ്രദര്‍ശന മത്സരങ്ങളും അരങ്ങേറി. മധുരപലഹാരങ്ങളുടെ കലവറയൊരുക്കിയ കൊതിപ്പുര വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ക്യാമ്പ് ഫയറിന് ചുറ്റും നൃത്തച്ചുവടുകള്‍ തീര്‍ത്ത വിദ്യാര്‍ഥികള്‍ സംഗീതപ്പെരുമഴ ഒരുക്കിയാണ് ഓപ്പണ്‍ ഹൗസിനെ അവിസ്മരണീയമാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.