റിയാദ്: തിരുവനന്തപുരം പാര്‍ലമെന്റ് അംഗം ശശി തരൂരിനെ സ്വീകരിക്കാനൊരുങ്ങി റിയാദ്. ഒഐസിസി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ‘ഖാദിയില്‍ നെയ്ത ഭാരത ചരിതം’ പരിപാടിയില്‍ പങ്കെടുക്കാനാണ് ശശി തരൂരിന്റെ സന്ദര്‍ശനം.
ഫെബ്രുവരി 15ന് എക്‌സിറ്റ് 32 ഖുറൈസ് റോഡിലെ നൗറാസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് ആണ് പരിപാടി. ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ശശി തരൂര്‍ സംവദിക്കും. ലൈഫ് കോച്ചും സൈക്കോളജിസ്റ്റുമായ സുഷ്മ ഷാന്‍ മോഡറേറ്ററായിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്തു ക്യൂ ആര്‍ കോഡുളള ഡിജിറ്റല്‍ ബാഡ്ജ് നേടിയിരിക്കണം. ആയിരം പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുളള പരിപാടിയില്‍ ഈവന്റ് ലൈസന്‍സ് നേടിയ സ്ഥാപനം ക്യൂ ആര്‍ കോഡ് പരിശോധിച്ചാകും ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കുക.
സൗജന്യ എന്‍ട്രി പാസ് നേടാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.