Sauditimesonline

najim
'റിംല സ്ട്രിങ്‌സ് അറേബ്യ' മാറ്റിവെച്ചു

മദീന-കേരള സെക്ടറില്‍ വിമാന സര്‍വ്വീസ് ആരംഭിക്കണം: കെ എം സി സി

റിയാദ്: മദീന അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നു ഇന്ത്യയിലെ കേരളം ഉള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകളിലേക്കു വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന് മദീന കെ എം സി സി. ഇന്ത്യന്‍ എംമ്പസി സൗദിയില്‍ തയ്യാറാക്കിയ വിമാനതാള പോയന്റുകളില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവ മാത്രമാണുള്ളത്. മദീനയില്‍ ആയിരകണക്കിന് പ്രവാസി സമൂഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. വിവിധ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുളളവരും ഗര്‍ഭിണികളും വിസിറ്റിംഗ് വിസയിലെത്തി കാലവധി കഴിഞ്ഞവരും ഇവരില്‍ ഉള്‍പ്പെടും. ജോലി നഷ്ടപ്പെട്ടവരും ഫൈനല്‍ എക്‌സിറ്റ് നേടിയവരും വയോജനങ്ങളും എംബസി തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ ഇടം നേടുന്നുണ്ടെങ്കിലും മദീനയില്‍ നിന്നു വിമാനസര്‍വ്വീസ് ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മദീനയിലും പരിസര പ്രദേശങ്ങങ്ങളായ ഖൈബര്‍, യാമ്പു, അനാക്കിയ, അല്‍ മഹദ്, ബദര്‍, അല്‍ ഉലാ പോലുള്ള സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹം വലിയ ക്ലേശം നേരിടുന്ന സാഹചര്യത്തില്‍ മദീന വിമാന താവളം വഴി ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് കെ എം സി സി മദീന ഘടകം ആവശ്യപെട്ടു. കര്‍ഫ്യൂ നിലനില്‍ക്കുന്ന മദീന പോലുള്ള സ്ഥലങ്ങളില്‍ നിന്ന് നാനൂറിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജിദ്ദയിലെത്താന്‍ പ്രയാസമാണ്. ഇന്ത്യന്‍ ഗവര്‍മെന്‍മെന്റും എംബസിയും കേരള ഗവന്‍മെന്റും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ അംമ്പാസിഡര്‍ ഔസാഫ് സഈദ്, ജിദ്ദ കോണ്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക് മെയില്‍ മുഖേന നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് മദീന കെ എം സി സി നേതാക്കളായ സൈദ് മൂന്നിയൂര്‍, ഷെരീഫ് കാസര്‍ക്കോട്, ഗഫൂര്‍ പട്ടാമ്പി, ഹംസ പെരിമ്പലം എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മദീന കെ എം സി സി ഈ വിഷയം കേരളാ നിയമസഭാ പ്രതിപക്ഷ ഉപ നേതാവ് എം കെ മുനിര്‍ സാഹിബിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അദ്ധേഹം മുഖ്യമന്ത്രി പിണറായി വിജയനോട് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടല്‍ വേണമെന്ന് ആവശ്യപെട്ടിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top