Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

‘ബെസ്റ്റ്-32’ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി ‘ദിബവോയേജ്’ ക്യാമ്പയിന്റെ ഭാഗമായി ‘സ്‌കോര്‍’ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ‘ബെസ്റ്റ്-32’ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി രൂപീകരിച്ചു. നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ‘സ്‌കോര്‍’ ചെയര്‍മാന്‍ ശക്കീല്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു.

നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, മുനീര്‍ വാഴക്കാട്, മുനീര്‍ മക്കാനി, സഫീര്‍ ഖാന്‍ കരുവാരകുണ്ട്, ഷബീറലി പള്ളിക്കല്‍, ബഷീര്‍ ഇരുമ്പുഴി, നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, ഹംസക്കോയ, ഫര്‍ഹാന്‍ കല്ലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിയോജക മണ്ഡലം ഭാരവാഹികള്‍, സ്‌കോര്‍ അംഗങ്ങള്‍, മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍, 32 പഞ്ചായത്ത് ടീം മാനേജര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മലപ്പുറം ജില്ലാ സ്‌കോര്‍ കോര്‍ഡിനേറ്റര്‍ നൗഷാദ് ചക്കാല സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മൊയ്ദീന്‍ കുട്ടി പൊന്മള നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top