
ജിദ്ദ: ഫര്‍ണിച്ചറില്‍ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 19 ലക്ഷം ആംഫെറ്റാമൈന്‍ ലഹരി ഗുളികകള്‍ ജിദ്ദയില്‍ പിടിച്ചെടുത്തു. വിദേശത്ത് നിന്നു ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറിലാണ് നിരോധിത ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
തുറഖത്തു സക്കാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍കോടിക്‌സ് കണ്‍ട്രോള്‍ ആളാണ് ലഹരി ഗുളിക പിടിച്ചെടുത്തത്. ഷിപ്‌മെന്റ് സ്വീകരിക്കാനെത്തിയ സിറിയന്‍ പൗരനെ അറസ്റ്റ് ചെയ്തതു. പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.