
റിയാദ്: വിദേശികള്‍ക്ക് സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കാന്‍ ഇഖാമ കാലാവധി ചുരുങ്ങിയത് 30 ദിവസം ഉണ്ടാകണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഫൈനല്‍ എക്‌സിറ്റ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇഖാമ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് വിസ നേടാന്‍ കഴിയില്ല. ഇഖാമ പുതുക്കി ഫൈനല്‍ എക്‌സിറ്റ് വിസ നേടേണ്ടി വരും. ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കൂടുതലും 60 ദിവസത്തില്‍ താഴെയുമാണെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. എക്‌സിറ്റ് വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലയളവാണ്. ഇഖാമയുടെ കാലാവധി 60 ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് വിസയുടെ പരമാവധി കാലാവധിയായ 60 ദിവസത്തിനകം രാജ്യം വിടണം.

ആഭ്യന്തര മന്ത്രാലയത്തിെന്റ ഇലക്ട്രോണിക് പോര്‍ട്ടലുകളായ അബ്ഷിര്‍, അബ്ഷിര്‍ ബിസിനസ്, മുഖീം പോര്‍ട്ടല്‍ എന്നിവ വഴി ഫൈനല്‍ എക്‌സിറ്റ് വിസ സൗജന്യമായി ലഭിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.