Sauditimesonline

kochi koottayma
റിയാദില്‍ 'ഖല്‍ബിലെ കൊച്ചി'

കേളി റെഡ് സ്റ്റാര്‍ ക്ലബ്ബ് ജഴ്‌സി പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റെഡ് സ്റ്റാര്‍ ക്ലബ്ബ് ജഴ്‌സി പ്രകാശനം ചെയ്തു. മലാസിലെ ഡ്യൂണ്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ക്ലബ്ബ് സെക്രട്ടറി റിയാസ് പുല്ലാട്ട്, പ്രസിഡന്റ് സുഭാഷ്, ട്രഷറര്‍ സതീഷ് കുമാര്‍, ക്ലബ്ബ് മാനേജര്‍ ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് പ്രായോജകരായ സ്‌കൈഫയര്‍ എം.ഡി കാഹിം ചേളാരി ജേഴ്‌സി കൈമാറിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം ക്ലബ്ബിനെക്കുറിച്ച് വിശദീകരിച്ചു. കേളി കലാ സാംസ്‌കാരിക വേദിക്കുവേണ്ടി കേളി സ്‌പോര്‍ട്‌സ് വിഭാഗം അംഗങ്ങളില്‍ നിന്നു മികച്ച ഫുട്ബാള്‍ താരങ്ങളെ കണ്ടെത്തി രൂപീകരിച്ച റെഡ് സ്റ്റാര്‍ ടീം 8 വര്‍ഷമായി പ്രവര്‍ത്തിച്ചതിനു ശേഷം 2022ല്‍ ക്ലബ്ബ് ആയി മാറി. റിയാദിലെ റിഫയ്ക്ക് കീഴില്‍ വരുന്ന എല്ലാ അമച്വര്‍ ക്ലബ്ബുകളുമായി മാറ്റുരക്കുന്ന തരത്തില്‍ മികച്ച ക്ലബ്ബാക്കി മാറ്റുവാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ടീം മാനേജര്‍ പ്രകടിപ്പിച്ചു.

ടീമിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നല്‍കാന്‍ ഏതവസരത്തിലും സന്നദ്ധമാണെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രായോജകരായ സ്‌കൈഫയര്‍ എം ഡി പറഞ്ഞു. രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ കെ പി എം സാദിഖ്, കേളി ട്രഷറര്‍ ജോസഫ് ഷാജി, കേളിദിനം 2025 സംഘാടക സമിതി കല്‍വീനര്‍ റഫീക്ക് ചാലിയം എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top