
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച കേളി റോദ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗം വിജയകുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. തിരുവന്തപുരം ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കട്ടപറമ്പിലുള്ള വിജയകുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എയും സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ബി. സത്യന്‍, വിജയകുമാറിന്റെ പത്‌നി ഷീലക്ക് ഫണ്ട് കൈമാറി.

16 വര്‍ഷം റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറയിരുന്ന വിജയകുമാര്‍ ജോലി കഴിഞ്ഞ് റൂമില്‍ വിശ്രമിക്കവേ രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. റിയാദ് ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേളി കലാസാംസ്‌കാരിക വേദിയില്‍ അംഗമായിരിക്കെ രമിക്കുന്നവരുടെ കുടുംബത്തെ സഹായിക്കാന്‍ കേളി നല്‍കിവരുന്ന സഹയധനമാണ് കുടുംബ സഹായ ഫണ്ട്. അംശാദായം സ്വീകരിക്കാതെ വിതരണം ചെയ്യുന്ന ഫണ്ട് അംഗത്വമുള്ളവരുടെ ആശ്രിതര്‍ക്കാണ് കേളി നല്‍കി വരുന്നത്.

കേളി മുന്‍ രക്ഷാധികാരി അംഗം സതീഷ് കുമാര്‍ പടയണി, മുന്‍ കേന്ദ്ര കമ്മറ്റി അംഗം ഹുസൈന്‍ മണക്കാട്, മുന്‍ ഏരിയ കമ്മറ്റി അംഗം അനില്‍ കേശവപുരം, സിപിഎം വഞ്ചിയൂര്‍ ലോക്കല്‍ സെക്രട്ടറി സുഭാഷ്, ബ്രാഞ്ച് സെക്രട്ടറി വഞ്ചിയൂര്‍ മണിക്കുട്ടന്‍, കുടുംബങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.