റിയാദ്: കേന്ദ്ര പാര്‍ലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു റിയാദിലെത്തി. ഇന്ത്യന്‍ അംബാസഡര്‍ ഡോ സുഹൈല്‍ അജാസ് ഖാന്റെ നേതൃത്വത്തില്‍ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ മന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കും. സൗദി ഹജ്ജ് വകം മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയുമായി കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പു വെക്കുകയും ചെയ്യും. സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസറുമായും മന്ത്രി കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്തും.
ഇന്ത്യയില്‍ നിന്നു ഈ വര്‍ഷം 1,75,025 തീര്‍ഥാടകര്‍ക്ക് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. 10,000 തീര്‍ത്ഥാടകരെ കൂടുതല്‍ എത്തിക്കുന്നതിന് ക്വാട്ട വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. 70 ശതമാനം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമാണ ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി അനുവദിക്കുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.