Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

റിയാദ് കെഎംസിസിയെ സിപി മുസ്തഫ നയിക്കും; ഷുഹൈബ് പനങ്ങാങ്ങര ജന. സെക്രട്ടറി

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിയോഗിച്ചനിരീക്ഷകന്മാരായ അബ്ദുറഹ്മാന്‍ കല്ലായി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍ എ എന്നിവരും റിട്ടേണിങ് ഓഫീസര്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയും റിയാദിലെ വിവിധ ജില്ലാ കമ്മിറ്റികളുമായും മണ്ഡലം, ഏരിയ കമ്മിറ്റികളുമായും ചര്‍ച്ച ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സി പി മുസ്തഫ (പ്രസിഡന്റ്), ഷുഹൈബ് പനങ്ങാങ്ങര (ജന. സെക്രട്ടറി), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറര്‍), സത്താര്‍ താമരത്ത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), യൂ പി മുസ്തഫ (ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയര്‍മാന്‍), അഡ്വ. അനീര്‍ ബാബു. അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂര്‍, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്. പി. സി. അലി, കബീര്‍ വൈലത്തൂര്‍, നജീബ് നെല്ലാംകണ്ടി (വൈസ് പ്രസിഡന്റുമാര്‍), കെ. ടി. അബൂബക്കര്‍, നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, സിദ്ധീഖ് തുവ്വൂര്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഷംസു പെരുമ്പട്ട, അഷ്‌റഫ് കല്‍പകഞ്ചേരി. സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാര്‍)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top